Welcome to the Official Blog of Rotary Club of kunhimangalam ......

Friday, January 22, 2016

മെഗാ ക്വിസ്സ് മത്സരം:പേര് രജിസ്റ്റർ ചെയ്യണം.

കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ്, കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി എന്നിവ സംയുക്തമായി ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ക്യാഷ് പ്രൈസിന് വേണ്ടിയുള്ള മെഗാ ക്വിസ്സ് മത്സരം ജനുവരി 31 ന് ഞായറാഴ്ച രാവിലെ 9 മണിമുതൽ കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയത്തിൽ നടക്കും.രണ്ടു പേർ ഉള്ള ടീം ആയാണ് മത്സരം. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ ജനുവരി 27 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. 9400511225, 9447284514

Saturday, January 16, 2016

പോളിയോ തുള്ളിമരുന്ന് വിതരണം

ദേശീയ പോളിയോ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്, കുഞ്ഞിമംഗലം പ്രാഥമിക ആരോഗ്യകേന്ദ്രം, കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കുഞ്ഞിരാമൻ തുള്ളിമരുന്ന് നൽകി ഉദ്ഘാടനം ചെയ്തു. കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഡോ.സുനിൽകുമാർ യെമ്മൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.കവിത വിഷയാവതരണം നടത്തി.ഗ്രാമപഞ്ചായത്തംഗം സോയ രവീന്ദ്രൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ്‌ സ്വാഗതവും നളിനി നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ 16 ബൂത്തുകളിലൂടെ വൈകുന്നേരം 5 മണിവരെ തുള്ളിമരുന്ന് വിതരണം ചെയ്യും.
 
For more Photos... Click Here

Monday, September 21, 2015

മെഡിക്കൽ ക്യാമ്പും ക്യാൻസർ ബോധവൽക്കരണ ക്ലാസ്സും

കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് , റെഡ്സ്റ്റാർ കിഴക്കാനി എന്നിവ സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും ക്യാൻസർ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കുഞ്ഞിമംഗലം ഗവ.ഹയർസെക്കന്ററി സ്കൂളിൽ നടന്ന ക്യാമ്പ് ടി.വി.രാജേഷ് MLA  ഉദ്ഘാടനം ചെയ്തു. ഡോ.സുനിൽകുമാർ യെമ്മൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.സി.രവീന്ദ്രൻ, ഡോ.ബി.വിനയകുമാർ, ഉപേന്ദ്ര ഷേണായ്, പി പി സത്യൻ, ദിനേശ് പാലക്കീൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഡോ.വി.സി.രവീന്ദ്രൻ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സെടുത്തു. ഷിബു എം സ്വാഗതവും മനീഷ് നന്ദിയും പറഞ്ഞു. ക്യാമ്പിൽ പത്തോളം വിദഗ്ദ ഡോക്ടർമാർ ഇരുന്നൂറോളം രോഗികളെ പരിശോധിച്ചു.

Friday, August 14, 2015

റോട്ടറി സോണൽ സെമിനാർ രജിസ്ട്രേഷൻ ലിസ്റ്റ് കൈമാറി

റോട്ടറി സോണൽ സെമിനാർ രജിസ്ട്രേഷൻ ലിസ്റ്റ് പ്രസിഡണ്ട് ഡോ.സുനിൽകുമാർ യെമ്മൻ ഡോ.വിനയകുമാറിന് കൈമാറി 

Sunday, August 2, 2015

Tuesday, July 28, 2015

Our President......... Our Leader

ദ്വിദിന 'കർക്കിടകമാസ സൗജന്യ ചികിത്സാക്യാമ്പ് ആരംഭിച്ചു

കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബും കൈരളി ആയുർവ്വേദ പഞ്ചകർമ്മ ചികിത്സാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന  'കർക്കിടകമാസ സൗജന്യ ചികിത്സാക്യാമ്പ് ആരംഭിച്ചു. യൂനിവേഴ്സൽ കോളേജ് മാനേജിംഗ് ഡയരക്ടർ ടി ശങ്കരനാരായണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം കെ മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു.ശ്രീജേഷ്.ഇ , രാജേഷ് മനിയേരി, വിജയൻ ഇ ,രാജീവൻ മണ്ട്യൻ,ജിനുകൃഷ്ണൻ,രമേശൻ എസ് ആർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.രമേശൻ മാപ്പിദിച്ചെരി സ്വാഗതവും ദിനേശ് പാലക്കീൽ നന്ദിയും പറഞ്ഞു. ക്യാമ്പ് നാളെ സമാപിക്കും.

കർക്കിടകമാസ സൗജന്യ ചികിത്സാക്യാമ്പ് തുടങ്ങി.