കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് , റെഡ്സ്റ്റാർ കിഴക്കാനി എന്നിവ സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പും ക്യാൻസർ ബോധവൽക്കരണ ക്ലാസ്സും സംഘടിപ്പിച്ചു. കുഞ്ഞിമംഗലം ഗവ.ഹയർസെക്കന്ററി സ്കൂളിൽ നടന്ന ക്യാമ്പ് ടി.വി.രാജേഷ് MLA ഉദ്ഘാടനം ചെയ്തു. ഡോ.സുനിൽകുമാർ യെമ്മൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.സി.രവീന്ദ്രൻ, ഡോ.ബി.വിനയകുമാർ, ഉപേന്ദ്ര ഷേണായ്, പി പി സത്യൻ, ദിനേശ് പാലക്കീൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.ഡോ.വി.സി.രവീന്ദ്രൻ ക്യാൻസർ ബോധവൽക്കരണ ക്ലാസ്സെടുത്തു. ഷിബു എം സ്വാഗതവും മനീഷ് നന്ദിയും പറഞ്ഞു. ക്യാമ്പിൽ പത്തോളം വിദഗ്ദ ഡോക്ടർമാർ ഇരുന്നൂറോളം രോഗികളെ പരിശോധിച്ചു.
Monday, September 21, 2015
Saturday, September 12, 2015
Wednesday, September 9, 2015
Friday, September 4, 2015
Wednesday, August 26, 2015
Friday, August 14, 2015
Sunday, August 2, 2015
Saturday, August 1, 2015
Tuesday, July 28, 2015
ദ്വിദിന 'കർക്കിടകമാസ സൗജന്യ ചികിത്സാക്യാമ്പ് ആരംഭിച്ചു
കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബും കൈരളി ആയുർവ്വേദ പഞ്ചകർമ്മ ചികിത്സാലയവും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന 'കർക്കിടകമാസ സൗജന്യ ചികിത്സാക്യാമ്പ് ആരംഭിച്ചു. യൂനിവേഴ്സൽ കോളേജ് മാനേജിംഗ് ഡയരക്ടർ ടി ശങ്കരനാരായണൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം കെ മനോജ്കുമാർ അദ്ധ്യക്ഷത വഹിച്ചു.ശ്രീജേഷ്.ഇ , രാജേഷ് മനിയേരി, വിജയൻ ഇ ,രാജീവൻ മണ്ട്യൻ,ജിനുകൃഷ്ണൻ,രമേശൻ എസ് ആർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.രമേശൻ മാപ്പിദിച്ചെരി സ്വാഗതവും ദിനേശ് പാലക്കീൽ നന്ദിയും പറഞ്ഞു. ക്യാമ്പ് നാളെ സമാപിക്കും.
Monday, July 27, 2015
Saturday, July 25, 2015
Thursday, July 16, 2015
Step 2 Success : Inaguration
കുഞ്ഞിമംഗലം റോട്ടറി ക്ളബ്ബ് , കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്കൂൾ കരിയർ ഗൈഡൻസ് ക്ലബ്ബിന്റെ സഹകരണത്തോടെ കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ "Step to Success" ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. ഡിസ്ട്രിക്റ്റ് ലിറ്ററസി ചെയർ Rtn.MD.തേജ് രാജ് മല്ലർ പരിപാടി ഉദ്ഘാടനം ചെയ്തു . അസിസ്റ്റന്റ് ഗവർണർ Rtn.PHF.ഉപേന്ദ്ര ഷേണായ് മുഖ്യാഥിതിയായി. പി.ടി.എ പ്രസിഡണ്ട് എം സത്യപാൽ, ഗംഗാധരൻ മേലേടത്ത്, രാജേഷ് മാസ്റ്റർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഡോ.സുനിൽകുമാർ യെമ്മൻ അദ്ധ്യക്ഷത വഹിച്ചു. പി വി സുരേന്ദ്രനാഥ് , പ്രമോദ് പുത്തലത്ത്, അഭിലാഷ് നാരായണൻ, ഡോ.സുനിൽകുമാർ യെമ്മൻ തുടങ്ങിയവർ ക്ലാസ്സെടുത്തു. കുഞ്ഞിമംഗലം ഗവ.ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് കെ സുരേന്ദ്രൻ സ്വാഗതവും കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് സെക്രട്ടറി ദിനേശ് പാലക്കീൽ നന്ദിയും പറഞ്ഞു.
Charter Installation
കുഞ്ഞിംഗലം റോട്ടറി ക്ലബ്ബിന്റെ ഉദ്ഘാടനം റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ റൊട്ടേറിയൻ മേജർ സോണർ എം ശ്രീധരൻ നമ്പ്യാർ ഉദ്ഘാടനം ചെയ്തു. ക്ലബ്ബിന്റെ സേവനപ്രവർത്തനങ്ങൾ മുൻ ഡിസ്ട്രിക്റ്റ് ഗവർണർ റൊട്ടേറിയൻ മേജർ സോണർ വി ജി നായനാർ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ മിഡ് ടൗണ്‍ റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് റൊട്ടേറിയൻ ഗംഗാധരൻ മേലേടത്ത് അദ്ധ്യക്ഷത വഹിച്ചു. കുഞ്ഞിംഗലം റോട്ടറി ക്ലബ്ബിന്റെ പ്രസിഡണ്ടായി റൊട്ടേറിയൻ ഡോ.സുനിൽ കുമാർ എമ്മൻ സെക്രട്ടറിയായി റൊട്ടേറിയൻ ദിനേശൻ പാലക്കീലും സത്യപ്രതിജ്ഞ ചെയ്തു.
Subscribe to:
Posts (Atom)




















