കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ്,
കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയം യുവജനവേദി എന്നിവ സംയുക്തമായി
ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിക് കുന്ന ക്യാഷ്
പ്രൈസിന് വേണ്ടിയുള്ള മെഗാ ക്വിസ്സ് മത്സരം ജനുവരി 31 ന് ഞായറാഴ്ച രാവിലെ 9
മണിമുതൽ കുഞ്ഞിമംഗലം വി ആർ നായനാർ സ്മാരക ഗ്രന്ഥാലയത്തിൽ നടക്കും.രണ്ടു
പേർ ഉള്ള ടീം ആയാണ് മത്സരം. പങ്കെടുക്കാൻ താല്പര്യമുള്ള വിദ്യാർഥികൾ ജനുവരി
27 ന് മുമ്പായി പേര് രജിസ്റ്റർ ചെയ്യണം. 9400511225, 9447284514
Friday, January 22, 2016
Saturday, January 16, 2016
പോളിയോ തുള്ളിമരുന്ന് വിതരണം
ദേശീയ പോളിയോ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്, കുഞ്ഞിമംഗലം പ്രാഥമിക ആരോഗ്യകേന്ദ്രം, കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കുഞ്ഞിരാമൻ തുള്ളിമരുന്ന് നൽകി ഉദ്ഘാടനം ചെയ്തു. കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഡോ.സുനിൽകുമാർ യെമ്മൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.കവിത വിഷയാവതരണം നടത്തി.ഗ്രാമപഞ്ചായത്തംഗം സോയ രവീന്ദ്രൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ് സ്വാഗതവും നളിനി നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ 16 ബൂത്തുകളിലൂടെ വൈകുന്നേരം 5 മണിവരെ തുള്ളിമരുന്ന് വിതരണം ചെയ്യും.
For more Photos... Click Here
Subscribe to:
Posts (Atom)
