Welcome to the Official Blog of Rotary Club of kunhimangalam ......

Saturday, January 16, 2016

പോളിയോ തുള്ളിമരുന്ന് വിതരണം

ദേശീയ പോളിയോ നിർമ്മാർജ്ജന പരിപാടിയുടെ ഭാഗമായി കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത്, കുഞ്ഞിമംഗലം പ്രാഥമിക ആരോഗ്യകേന്ദ്രം, കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പോളിയോ തുള്ളിമരുന്ന് വിതരണം ചെയ്തു. പരിപാടിയുടെ ഉദ്ഘാടനം കുഞ്ഞിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം കുഞ്ഞിരാമൻ തുള്ളിമരുന്ന് നൽകി ഉദ്ഘാടനം ചെയ്തു. കുഞ്ഞിമംഗലം റോട്ടറി ക്ലബ്ബ് പ്രസിഡണ്ട് ഡോ.സുനിൽകുമാർ യെമ്മൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.കവിത വിഷയാവതരണം നടത്തി.ഗ്രാമപഞ്ചായത്തംഗം സോയ രവീന്ദ്രൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ്‌ സ്വാഗതവും നളിനി നന്ദിയും പറഞ്ഞു. ഗ്രാമപഞ്ചായത്തിലെ 16 ബൂത്തുകളിലൂടെ വൈകുന്നേരം 5 മണിവരെ തുള്ളിമരുന്ന് വിതരണം ചെയ്യും.
 
For more Photos... Click Here

No comments:

Post a Comment